Entertainment

ഭീ​ക​ര വി​ല്ല​നാ​യി പൃ​ഥ്വി​രാ​ജ്; രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ർ ലു​ക്ക്

മ​ഹേ​ഷ് ബാ​ബു- എ​സ്.​എ​സ്. രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. കും​ഭ എ​ന്ന നെ​ഗ​റ്റി​വ് ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

ഒ​രു റോ​ബ​ട്ടി​ക് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന പൃ​ഥ്വി​യെ പോ​സ്റ്റ​റി​ൽ കാ​ണാം. പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കും​ഭ ഭ്രാ​ന്ത​നാ​യ ശാ​സ്ത്ര​ഞ്ജ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

‘കും​ഭ​യെ അ​വ​ത​രി​പ്പി​ക്കു​ന്നു… ഞാ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ്ണ​മാ​യ ക​ഥാ​പാ​ത്രം. മ​ഹേ​ഷ് ബാ​ബു, നി​ങ്ങ​ൾ​ക്കാ​യി ഞാ​ൻ ത​യ്യാ​റാ​ണ്. പ്രി​യ​ങ്ക ചോ​പ്ര ക​ളി ആ​രം​ഭി​ച്ചു, എ​ന്‍റെ പ​രി​മി​തി​ക​ളെ നി​ര​ന്ത​രം പ​രീ​ക്ഷി​ക്കു​ന്ന ഒ​രു ലോ​കം ഒ​രു​ക്കി​യ രാ​ജ​മൗ​ലി സാ​റി​ന് ന​ന്ദി.’​ഫ​സ്റ്റ്ലു​ക്ക് പ​ങ്കു​വ​ച്ച് പൃ​ഥ്വി കു​റി​ച്ചു.

Leave a Reply