News

ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്ക് 1000 രൂ​പ​യു​ടെ ഓ​ണ​റേ​റി​യം വ​ർ​ധ​ന: ഉ​ത്ത​ര​വി​റ​ക്കി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​ശാ വ​ർ​ക്ക​ർ​മാ​രു​ടെ ഓ​ണ​റേ​റി​യം 1000 രൂ​പ വ​ർ​ധി​പ്പി​ച്ചു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി. ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 8,000 രൂ​പ ആ​ക്കി​യാ​ണ് ഉ​ത്ത​ര​വ്. ഈ ​മാ​സം മു​ത​ൽ പു​തു​ക്കി​യ ഓ​ണ​റേ​റി​യം ല​ഭി​ച്ചു​തു​ട​ങ്ങും.

സം​സ്ഥാ​ന​ത്തെ 26,125 ആ​ശാ വ​ർ​ക്ക​ർ​മാ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പ്ര​തി​വ​ർ​ഷം 250 കോ​ടി രൂ​പ ഇ​തി​ന് ചെ​ല​വാ​കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ 266 ദി​വ​സം നീ​ണ്ടു നി​ന്ന് രാ​പ്പ​ക​ൽ സ​മ​രം ആ​ശാ വ​ർ​ക്ക​ർ​മാ​ർ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഓ​ണ​റേ​റി​യം 21,000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക​യും വി​ര​മി​ക്ക​ൽ ആ​നു​കൂ​ല്യം അ​ഞ്ച് ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വ​രെ പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം.

Leave a Reply