KeralaTrending News

കുട്ടികളെ നിയന്ത്രിക്കാനാകില്ലെങ്കിൽ വാഹനങ്ങൾ വിൽക്കണം; രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി മന്ത്രി സി.പി. ജോൺ

തൃശൂർ: കുട്ടികളുടെ വാഹന ദുരുപയോഗം തടയുന്നതിൽ രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗത മന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ വാഹനങ്ങൾ വിൽക്കാൻ രക്ഷിതാക്കൾ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനങ്ങൾ ഉപയോഗിക്കുന്ന സംഭവങ്ങളിൽ രക്ഷിതാക്കൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. മത്സരയോട്ടത്തിന്റെ പേരിൽ സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സമയക്രമത്തിലെ അപാകതകളാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ബസുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.

എറണാകുളത്ത് രണ്ടര മിനിറ്റ് ഇടവേളയിൽ ബസുകൾക്ക് ഓടിയെത്താൻ കഴിയില്ല. നിലവിലെ സമയക്രമം പ്രായോഗികമാണോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുകളുടെ സർവീസ് സമയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.