കൊച്ചി നഗരസഭ ബ്രഹ്മപുരത്ത് നടപ്പിലാക്കുന്ന ഡോഗ് ഷെല്‍ട്ടറിനായി ഡിസൈന്‍ മത്സരം നടത്തുന്നു
കൊച്ചി : തെരുവ് നായ്ക്കളുടെ ക്ഷേമത്തിനും പരിസ്ഥിതി സൗഹൃദത്തിനും പൊതുജന സംരക്ഷയ്ക്കും മുന്‍ഗണന നല്കി കൊണ്ട് ബ്രഹ്മപുരത്ത് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കാന്‍ കൊച്ചി നഗരസഭ ലക്ഷ്യമിടുന്നു. ഇതിലേക്ക് ഏറ്റവും അനുയോജ്യമായതും, ചെലവ് കുറഞ്ഞതുമായ ആര്‍ക്കിടെക്ചറല്‍ ഡിസൈനുകള്‍ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ ഡോഗ് ഷെല്‍ട്ടറിനായി തയ്യാറാക്കിയിട്ടുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കണം ഡിസൈന്‍ ചെയ്യേണ്ടത്. ചെലവ് ചുരുക്കലും, സുസ്ഥിരതയും പരിസ്ഥിതി സൗഹൃദവും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്ന ഡിസൈനുകളാണ് വേണ്ടത്. ഇതോടൊപ്പം നിര്‍മ്മാണ സാമഗ്രികളുടെ ലിസ്റ്റ്, ഡീറ്റെയില്‍ഡ് എസ്റ്റിമേറ്റ് എന്നിവയും സമര്‍പ്പിക്കണം. ആര്ക്കിടെക്ചള് വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, മൃഗ ക്ഷേമ വിദഗ്ധര്‍, ഈ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ മറ്റ് താത്പര്യമുള്ളവര്‍ ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ഡിസൈനര്‍ക്ക് അമ്പതിനായിരം രൂപ സമ്മാനമായി ലഭിക്കും. കൂടാതെ ഈ പ്രോജക്ടിന്റെ നിര്‍മ്മാണ മേല്‍നോട്ടം വഹിക്കാനുള്ള അവസരവും ലഭിച്ചേക്കാം.
വിശദമായ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക :www.kochicorporation.lsgkerala.gov.in സമയപരിധി -15 ദിവസം. കൂടൂതല്‍ വിവരങ്ങള്‍ക്ക് കൊച്ചി നഗരസഭ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
