ഖമനേയിയുടെ സംസ്കാരം ജൂലൈ ഒമ്പതിന്; രാജ്യവ്യാപകമായി വിലാപയാത്ര
ടെഹ്റാൻ: അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം ജൂലൈ ഒമ്പതിന് നടക്കും. സംസ്കാരത്തിന് മുന്നോടിയായി രാജ്യത്ത് മൂന്ന് ദിവസത്തെ വിലാപയാത്ര നടത്തുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 28 നാണ് ഖമനേയി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട് 106 ദിവസങ്ങൾക്ക് ശേഷമാണ് സംസ്കാരം നടത്തുന്നത്. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ അന്തിമ ധാരണയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇറാന്റെ പ്രഖ്യാപനം. ഖമനേയിയുടെ സംസ്കാര ചടങ്ങിൽ ലക്ഷങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
സംസ്കാര ചടങ്ങുകൾക്കിടയിലേക്ക് ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് സംസ്കാരം ഇത്രയും നാൾ വൈകാൻ കാരണമായത്. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തിരുന്നു.
