KeralaPolitics

മഹാനഗര വികസനത്തിന് പുതുവഴികൾ നിർദേശിച്ച് കെഎംസി ബജറ്റ്

കൊച്ചി : മഹാനഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ പണം കണ്ടെത്താൻ ബദൽ മാർഗങ്ങൾ മുന്നോട്ടു വയ്ക്കുന്ന നിർണായക പ്രഖാപനങ്ങൾ ഉൾപ്പെടുത്തിയ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് ഡെപ്യൂട്ടി മേയർ ദീപക് ജോയി അവതരിപ്പിച്ചു. 1,388.14 കോടി രൂപ വരവും, 1,255.17 കോടി രൂപ ചെലവും, 133 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് കെ എം സി കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത്.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളിലൂടെ കെഎംസിയുടെ മൂലധന ചെലവ് കുറയ്ക്കാമെന്നാണ് ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വികസന പദ്ധതികൾക്ക് ആവശ്യമായ മൂലധന സമാഹരണത്തിന് മുനിസിപ്പൽ ബോണ്ടും, പരിസ്ഥിതി, കാലാവസ്ഥ ജൈവ വൈവിധ്യ സൗഹാർദമായ വികസനത്തിന് ഗ്രീൻ ബോണ്ടും പുറത്തിറക്കുമെന്ന് ബജറ്റിൽ നിർദ്ദേശിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ കെഎംസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല കമ്മിറ്റിക്ക് രൂപം നൽകുമെന്നും ബജറ്റിൽ നിർദ്ദേശമുണ്ട്. വികസന പദ്ധതികൾക്ക് പണം കണ്ടെത്താൻ നൂതനമായ മാർഗമെന്ന നിലയിലാണ് മുനിസിപ്പൽ ബോണ്ടിനേയും, ഗ്രീൻ ബോണ്ടിനേയും കാണുന്നതെന്ന് മേയർ അഡ്വ.വി.കെ.മിനിമോൾ പറഞ്ഞു. ബജറ്റിലെ കണക്കുകൾ നേരത്തെ മാധ്യമങ്ങളുമായി പങ്കുവെച്ചുവെന്നും അത് ബജറ്റ് ചോർച്ചയാണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ്
വി.എ.ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ ബജറ്റ് അവതരണത്തിൻ്റെ ആദ്യാവസ്ഥാനം വരെ പ്രതിഷേധം നടത്തി.

Leave a Reply