തിയോഫിനച്ചന്റെ ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26-ന്
കൊച്ചി : ദൈവദാസന് ഫാ.തിയോഫിന്ച്ചന്റെ (1913-1968) ധന്യപദവി പ്രഖ്യാപനം ഏപ്രില്‍ 26-ന് ഭക്തിപൂര്‍വം നടത്തപ്പെടുന്നു. തന്റെ വിശ്വാസജീവിതം, ത്യാഗപൂര്‍ണമായ സേവനം, ആത്മീയ സമര്‍പ്പണം എന്നിവയാൽ വിശ്വാസികളുടെ ഹൃദയങ്ങളില്‍ തിയോഫിനച്ചന് ഇന്നും ജീവിക്കുന്നു. അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തെ മാനിച്ചുകൊണ്ടാണ് സഭ അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയര്‍ത്തുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9.30-ന് തിയോഫിൻ സമാധിയില്‍ നടത്തപ്പെടുന്ന നാമകരണ പ്രാർത്ഥന, കോട്ടപ്പുറം രൂപതാ മെത്രാന് വെരി. റവ. ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിർവഹിക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയിൽ കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത മോസ്റ്റ് റവ. ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മുഖ്യ കാര്‍മ്മികനാകും. വചനപ്രഘോഷണം ബിഷപ്പ് എമിരിറ്റസ് മോസ്റ്റ് റവ്. ഡോ. സ്റ്റാന്‍ലി റോമന്‍ നിര്‍വഹിക്കും. വരാപ്പുഴ അതിരൂപതയുടെ ചാൻസലർ ഫാ. എബിജിൻ അറക്കൽ ധന്യപദവി പ്രഖ്യാപനം നടത്തും. അതിന്റെ മലയാള പരിഭാഷ സി സി എം എസ് ഐ പ്രസിഡന്റ് (കോൺഫെറൻസ് ഓഫ് കപ്പൂച്ചിൻ മേജർ സൂപ്പരിയേഴ്സ് ഇൻ ഇന്ത്യ) വെരി. റവ്. ഫാ. ജോര്‍ജ് ആന്റണി OFM Cap. നിർവ്വഹിക്കും. പാലാരിവട്ടം ഇടവക വികാരി ഫാ.ജോജി കുത്തുകാട്ട് ധന്യൻ തിയോഫിനച്ചന്റെ ഛായാചിത്രം അനാഛാദനം നടത്തും
വിശ്വാസത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതീകമായ തിയോഫിന്ച്ചന്റെ ജീവിതം വിശ്വാസികള്‍ക്ക് മാതൃകയാണെന്ന് ജനറൽ കൺവീനർ ഫാ. ജസ്റ്റിൻ ഫ്രാൻസിസ് പറഞ്ഞു.
ഈ മഹത്തായ ആത്മീയ ചടങ്ങില്‍ വിശ്വാസികളും പൊതുജനങ്ങളും പങ്കുചേരണമെന്ന് തിയോഫിൻ ഗിൽഡ് ഡയറക്ടർ ഫാ.ബിനോയ് ലീനും,പബ്ലിസിറ്റി കൺവീനർ ഫാ.സേവ്യർ പള്ളിപ്പറമ്പിലും, വോളന്റീയർ കൺവീനർ ഫാ.ആൻസനും അറിയിച്ചു.
