‘മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെടുത്തുന്നത് ശരിയല്ല’; മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞുനിർത്തി അധിക്ഷേപിക്കുന്നത് സംസ്കാരത്തിനു യോജിച്ചതല്ലെന്ന് മന്ത്രി കെ. മുരളീധരൻ. വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ നടപടി വേണമെന്നും ഒരു മുഖ്യമന്ത്രിയെയും ഇത്തരത്തിൽ തടയാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീകാര്യത്ത് ഡിസിസി അംഗം ചേന്തി അനിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിവാദമുള്ള ആളുകളുടെ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി തടയപ്പെട്ട സാഹചര്യത്തിൽ പാർട്ടിക്ക് സ്വാഭാവികമായും നടപടി സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിപിഎം-സിപിഐ തർക്കത്തിലും മന്ത്രി പ്രതികരിച്ചു. ഇരു പാർട്ടികളും തമ്മിലുള്ള തർക്കം അവർ തന്നെ തീർക്കട്ടെയെന്നും ആഭ്യന്തര തർക്കത്തിൽ തങ്ങൾ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
