പാരീസിൽ ഇസ്രേലി സംഗീതപരിപാടി അലങ്കോലമാക്കാൻ ശ്രമം; നാലുപേർ പിടിയിൽ
പാരീസ്: പാരീസിൽ ഇസ്രേയേലിൽനിന്നുള്ള ഫിൽഹാർമൊണിക് ഓർക്കസ്ട്ര അവതരിപ്പിച്ച സംഗീതപരിപാടി അലങ്കോലമാക്കാൻ ശ്രമം. പരിപാടിക്കിടെ തീജ്വാലകൾ പൊട്ടിച്ചു പ്രതിഷേധിച്ച നാലുപേരെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ടിക്കറ്റെടുത്ത് ഹാളിനുള്ളിൽ കടന്നുകൂടിയ അക്രമികൾ രണ്ടു തവണ തീജ്വാലകൾ പൊട്ടിച്ചും ഒരുപ്രാവശ്യം ബഹളം വച്ചും പരിപാടി അലങ്കോലമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരെ തടഞ്ഞുവച്ച മറ്റു കാണികൾ പോലീസിനെ ഏൽപ്പിച്ചു.

ഇസ്രയേലിൽനിന്നുള്ള സംഗീതപരിപാടി ബഹിഷ്കരിക്കാൻ പലസ്തീൻ അനുകൂലികൾ ആഹ്വാനം ചെയ്തിരുന്നു. പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇക്കൂട്ടർ സർക്കാർവൃത്തങ്ങളെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.