World

മം​ദാ​നി​ക്ക് ഭീ​ഷ​ണി​യു​മാ​യി ട്രം​പ്; വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ന​ഷ്ട​ങ്ങ​ളു​ണ്ടാ​കും

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ അ​തി​ജീ​വി​ച്ച് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ന്‍റെ മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​ക്ക് ഭീ​ഷ​ണി​യു​മാ​യി ട്രം​പ്. വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ഏ​റെ ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​മെ​ന്നാ​ണ് ബു​ധ​നാ​ഴ്ച ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മം​ദാ​നി​ക്ക് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വാ​ഷിം​ഗ്ട​ണി​നോ​ട് ബ​ഹു​മാ​നം പു​ല​ർ​ത്തി​യാ​ൽ മാ​ത്ര​മാ​കും ന്യൂ​യോ‍​ർ​ക്ക് ന​ഗ​ര​ത്തി​ന് വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ഉ​ണ്ടാ​വൂ​വെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

ന്യൂ​യോ​ർ​ക്കു​കാ​ർ മം​ദാ​നി​യെ തെ​ര‌​ഞ്ഞെ​ടു​ത്ത​തോ​ടെ അ​മേ​രി​ക്ക​യ്ക്ക് പ​ര​മാ​ധി​കാ​രം ന​ഷ്ട​മാ​യെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ത് ന​മു​ക്ക് കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് ട്രം​പ് വി​ശ​ദ​മാ​ക്കി​യി​രു​ന്നി​ല്ല.

Leave a Reply