പുതുയുഗയാത്രക്ക്സ്വീകരണം നൽകി
പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രക്ക് യുഡിഎഫ് നേതൃത്വത്തിൽ സ്വീകരണം നൽകി.
പുതുയുഗയാത്രക്കുള്ള ജനങ്ങളുടെ സഹകരണം കണ്ടിട്ട് നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരുമെന്നത് നിശ്ചയമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ മൂന്നര കോടി വരുന്ന ജനങ്ങളുടെ തലയെണ്ണി ആളോഹരി അഞ്ച് ലക്ഷം രൂപയുടെ കടം വരുത്തിയിരിക്കുന്നതാണ് പിണറായി സർക്കാരിൻ്റെ പ്രധാന ഭരണനേട്ടമായി അവർ കണക്കാക്കുന്നതെന്ന് രമേശ് ചെന്നിത്തല സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
മറൈൻഡ്രൈവിൽ ഒരുക്കിയ സ്വീകരണ സമ്മേളനത്തിൽ
ടി.ജെ.വിനോദ് എംഎൽഎ അധ്യക്ഷനായിരുന്നു.
പുതുയുഗയാത്രയുടെ നായകൻ അഡ്വ.വി.ഡി. സതീശൻ മറുപടി പ്രസംഗം നടത്തി.
യു ഡി എഫ് നേതാക്കളായ എൻ.കെ പ്രേമചന്ദ്രൻ എം.പി, സി.പി.ജോൺ, മോൻസ് ജോസഫ്, എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ എന്നിവർ പ്രസംഗിച്ചു.
