വൈറ്റിലയിൽ അത്യാധുനിക ആശുപത്രി ആരംഭിച്ച് എ.എസ്.ജി.വാസൻ ഐ ഹോസ്പിറ്റൽസ്
കൊച്ചി : കൊച്ചിയിലെ വൈറ്റില ജനത ജംഗ്ഷനിൽ വാസന്റെ ഏറ്റവും പുതിയ അത്യാധുനിക ആശുപത്രി കൊച്ചി മേയർ അഡ്വ. വി.കെ.മിനിമോൾ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര എംഎൽഎ ഉമ തോമസ് മുഖ്യാതിഥിയായ ഉദ്ഘാടന ചടങ്ങിൽ ഗായിക ഡോ.വൈക്കം വിജയലക്ഷ്മി നിലവിളക്ക് കൊളുത്തി. 12,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നഗര ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി ലോകോത്തര നിലവാരത്തിലുള്ള നേത്ര പരിചരണ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
കേരളത്തിലെ നേത്രരോഗ ചികിത്സാ രംഗത്ത് തനതായ ശൈലിയുമായി കടന്നുവന്ന വസൻ ഐ കെയർ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വലിയ സ്വീകാര്യതയാണ് നേടിയെടുത്തത്. അത്യാധുനിക സജ്ജീകരണങ്ങളും വിദഗ്ധ സേവനങ്ങളുമായി പുതുതായി ആരംഭിച്ച എ.എസ്.ജി വാസൻ ഐ ഹോസ്പിറ്റൽ കൊച്ചിയിലെ ജനങ്ങൾക്ക് ഇനി മികച്ച നേത്രചികിത്സ ഉറപ്പുനൽകുമെന്ന് കൊച്ചി മേയർ അഡ്വ. വി.കെ.മിനിമോൾ പറഞ്ഞു.
തിമിരം, റിഫ്രാക്റ്റീവ്, കോർണിയ, റെറ്റിന പരിചരണം എന്നീ വിഭാഗങ്ങളുടെയുൾപ്പെടെ പ്രധാന വിദഗ്ദ്ധ സർജന്മാരുടെ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുന്ന, നേത്രാരോഗ്യത്തിനുള്ള സമഗ്ര കേന്ദ്രമായിയാണ് വൈറ്റിലയിലെ സ്ഥാപനം രൂപകല്പന ചെയ്‌തിരിക്കുന്നത്. ഏറ്റവും നൂതന രോഗനിർണ്ണയ, പരിശോധനാ ഉപകരണങ്ങളും ബ്രാൻഡഡ് ലെൻസുകളുടെ വിശാലമായ ശേഖരവും കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ആശുപത്രി എല്ലാ പ്രായത്തിലുമുള്ള രോഗികളുടെയും സങ്കീർണ്ണമായ നേത്രരോഗങ്ങൾ കൈകാര്യം ചെയ്യുവാനാകും. ഒപ്പം കുട്ടികളിലെ കാഴ്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധയും കണ്ണട ഒഴിവാക്കിയുള്ള ശസ്ത്രക്രിയയും ലഭ്യമാകും.
മനുഷ്യശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നായ കണ്ണ് പരിചരണത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരത്തിന്റെ കാര്യത്തിൽ വാസൻ ഐ കെയർ എന്നും ഏറ്റവും മുൻപന്തിയിൽ തന്നെയാണ് എന്നുള്ളത് സംശയമില്ലാത്ത കാര്യമാണെന്ന് എന്റെ സ്വന്തം അനുഭവത്തിൽ മനസിലാക്കിയിട്ടുണ്ടെന്ന്തൃക്കാക്കര എംഎൽഎ ഉമാ തോമസ് പറഞ്ഞു.
നൂതനമായ രോഗനിർണ്ണയ, ശസ്ത്രക്രിയ സംവിധാനങ്ങൾ നടപ്പിലാക്കുമ്പോഴും മിതമായ നിരക്കിൽ ഉന്നതനിലവാരമുള്ള നേത്രചികിത്സ ലഭ്യമാക്കുന്നതിനാണ് ഞങ്ങൾ എന്നും മുൻഗണന നൽകുന്നത്,” എ.എസ്.ജി ഐ ഹോസ്പിറ്റൽസിന്റെ സിഒഒ ഡോ. കമൽ ബാബു പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായും കണ്ണിന്റെ ആരോഗ്യത്തിന് മുൻഗണന നൽകാൻ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാർച്ച് 31 വരെ ആശുപത്രിയിൽ വരുന്ന എല്ലാവർക്കും സൗജന്യ നേത്ര പരിശോധന ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡെപ്യൂട്ടി മേയർ ദീപക് ജോയ്, ജിസിഡിഎ ചെയർമാനും മുൻ എംപിയുമായ കെ. ചന്ദ്രൻ പിള്ള, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കൗൺസിലർമാരായ
എം.എക്സ്. സെബാസ്റ്റ്യൻ, അനു കെ. തങ്കച്ചൻ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിലെ ജോയ്‌സ് സതീഷ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എറണാകുളം പ്രസിഡന്റ് ഡോ.അതുൽ ജോസഫ് മാനുവൽ, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. പി.വി.ലൂയിസ്, എ.എസ്.ജി.വാസൻ ഐ ഹോസ്പിറ്റൽസിന്റെ സി.ഒ.ഒ.ഡോ.കമൽ ബാബു, ഡയറക്ടർ സുന്ദര മുരുഗേശൻ, റീജിയണൽ മെഡിക്കൽ ഡയറക്ടർ ഡോ.സോണി ജോർജ് എന്നിവർ പ്രസംഗിച്ചു.
കേരളത്തിലുടനീളം ഉയർന്ന നിലവാരമുള്ള നേത്രചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എ.എസ്.ജി. വാസൻ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. മെഡിസിപ്പ് ഉൾപ്പെടെ എല്ലാ ഇൻഷുറൻസുകളും ഹോസ്പിറ്റൽ സ്വീകരിക്കുന്നുണ്ട്. എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) എംപാനൽ ചെയ്തിട്ടുമുണ്ട്. അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനായി
0484- 2357777, 9539008041, 9539008042 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
