യുഡിഎഫ് സ്ഥാനാർത്ഥി ടി.ജെ വിനോദ് വിവിധ കേന്ദ്രങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു
കൊച്ചി : എറണാകുളം നിയമസഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്
പ്രചാരണത്തിന്റെ ഭാഗമായി യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ. വിനോദ് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. രാവിലെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം തേവരയിൽ അപകടത്തിൽ പരിക്കേറ്റ കെ.എസ്.യു പ്രവർത്തക മഹാരാജാസ് കോളേജ് വിദ്യാർത്ഥി ഖദിജയെ സന്ദർശിച്ചു.
തുടർന്ന് കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ്സ് അസോസിയേഷൻ ചേംബർ കോംപ്ലക്സ് സന്ദർശിച്ച് അഭിഭാഷകരുമായി ആശയവിനിമയം നടത്തി വോട്ട് അഭ്യർത്ഥിച്ചു. പിന്നീട് തൃക്കണാർവട്ടം പാരഡൈസ് നഗറിൽ എത്തി പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തി ആശയങ്ങൾ പങ്കുവെച്ച് വോട്ട് അഭ്യർത്ഥിച്ചു. തോട്ടത്തുംപടി ജുമാ മസ്‌ജിദും മസ്‌ജിദ് ലൈൻ പ്രദേശവും സന്ദർശിച്ച് അധികാരികളുമായി ആശയവിനിമയം നടത്തി.
