Feature NewsKerala

കലൂർ പള്ളിയിൽ വിശുദ്ധ അന്തോണീസി ന്റെ തിരുനാൾ കോടിയേറി

കൊച്ചി: കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ അഴുകാത്ത നാവിന്റെ തിരുനാൾ കൊടിയേറ്റ കർമ്മത്തിനും പൊന്തിഫി ക്കൽ ദിവ്യബിലിക്കും കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ആൽഫിൻ ആന്റണി കൊച്ചു വീട്ടിൽ വചനപ്രഘോഷണം നടത്തി. വികാരി ഫാ.പോൾസൺ സിമേതി, ഫാ.റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, ഫാ.ആഷിക് ലെനിൻ മുക്കത്ത്, ഫാ.നിബിൻ കുര്യാക്കോസ് പാപ്പാളിപറമ്പിൽ, ഫാ.സാജു തണ്ടാശ്ശേരി എന്നിവർ സഹകാർമികരായിരുന്നു. നാളെ ശനി ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കും നോവനക്കും വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യ കാർമികനും തിരുനാൾ സമാപന ദിവസമായ 22 ഞായർ രാവിലെ 11 മണിക്ക് പൊന്തിഫിക്കൽ ദിവ്യബലിക്കും നൊവേനക്കും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമ്മികനും വൈകുന്നേരം 5 മണിക്കുള്ള പൊന്തിഫിക്കൽ ദിവ്യബലിക്കും നൊവേനക്കും വരാപ്പുഴ അതിരൂപത എമരിത്തൂസ് ആർച്ച്ബിഷപ്പ് ഡോ.ഫ്രാൻസിസ് കല്ലറക്കൽ മുഖ്യകാർമികനും ആയിരിക്കും.

Leave a Reply