KeralaPopular News

പോറ്റിയെ കേറ്റിയേപാരഡിയുടെ നടപടിയിൽ നിന്നും സർക്കാർ പിന്നോട്ട്…

തിരുവനന്തപുരം: പോറ്റിയെ കേറ്റിയേ പാരഡി ഗാനത്തിനെതിരായ നടപടികളിൽ നിന്നും സർക്കാർ പിൻവാങ്ങുന്നു. ഗാനത്തിനെതിരായ പോലീസ് നടപടികളും ചർച്ചകളും രാഷ്ട്രീയമായി കൂടുതൽ തിരിച്ചടികൾ ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് പിന്തിരിയാൻ കാരണമായത്. പാട്ടിൻ്റെ അണിയറ പ്രവർത്തകർക്ക് എതിരെ എടുത്ത നിലവിലെ കേസിൽ കാര്യമായ തുടർ നടപടികൾ ഉണ്ടാകില്ല. പാട്ട് പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകില്ല. കൂടുതൽ കേസുകൾ എടുക്കേണ്ടെന്ന് ജില്ലാ എഡിജിപി എച്ച്.വെങ്കിടേഷ് നിർദ്ദേശം നൽകി. പാട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിനും, യൂടൂബിനും കത്ത് അയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതും വേണ്ടെന്നുവച്ചു.

Leave a Reply