World

സുഡാനിൽ വെടിനിർത്തലിനു സമ്മതിച്ച് വിമതസേന

ഖാ​​​ർ​​​ത്തൂം: ​​​സു​​​ഡാ​​​നി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക നി​​​ർ​​​ദേ​​​ശി​​​ച്ച വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി റാ​​​പ്പി​​​ഡ് സ​​​പ്പോ​​​ർ​​​ട്ട് ഫോ​​​ഴ്സ​​​സ് (ആ​​​ർ​​​എ​​​സ്എ​​​ഫ്) വി​​​മ​​​ത​​​സേ​​​ന അ​​​റി​​​യി​​​ച്ചു.

സി​​​വി​​​ലി​​​യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ച്ചു​​​ള്ള ഇ​​​ട​​​ക്കാ​​​ല വെ​​​ടി​​​നി​​​ർ​​​ത്ത​​​ലാ​​​ണ് ഇ​​​തെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സൗ​​​ദി, യു​​​എ​​​ഇ, ഈ​​​ജി​​​പ്ത് രാ​​​ജ്യ​​​ങ്ങ​​​ളും മ​​​ധ്യ​​​സ്ഥശ്ര​​​മ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി.

ആ​​​ർ​​​എ​​​സ്എ​​​ഫും സു​​​ഡാ​​​ൻ സേ​​​ന​​​യും ത​​​മ്മി​​​ൽ 2023 ഏ​​​പ്രി​​​ലി​​​ൽ ആ​​​രം​​​ഭി​​​ച്ച യു​​​ദ്ധ​​​ത്തി​​​ൽ ജ​​​നം പ​​​ട്ടി​​​ണി​​​യി​​​ലാ​​​ണെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു. സു​​​ഡാ​​​നി​​​ലെ ആ​​​രോ​​​ഗ്യ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്.

ദാ​​​ർ​​​ഫു​​​ർ മേ​​​ഖ​​​ല​​​യി​​​ലെ എൽ ഫ​​​ഷർ ന​​​ഗ​​​രം സു​​​ഡാ​​​ൻ സേ​​​ന​​​യി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്ത് ആ​​​ഴ്ച​​​ക​​​ൾ​​​ക്ക​​​ക​​​മാ​​​ണ് ആ​​​ർ​​​എ​​​സ്എ​​​ഫ് വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു സ​​​മ്മ​​​തി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ൽ ഫാ​​​ഷറി​​​ൽ ആ​​​ർ​​​എ​​​സ്ഫ് പോ​​​രാ​​​ളി​​​ക​​​ൾ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ന്നൊടു​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള യു​​​ദ്ധ​​ക്കു​​​റ്റ​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

അ​​​തേ​​​സ​​​മ​​​യം, ആ​​​ർ​​​എ​​​സ്എ​​​ഫ് ആ​​​യു​​​ധം താ​​​ഴെ​​​വ​​​ച്ച് സി​​​വി​​​ലി​​​യ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാ​​​തെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​ണു സു​​​ഡാ​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണം നി​​​ല​​​വി​​​ലു​​​ള്ള സു​​​ഡാ​​​നി​​​ൽ സാ​​​യു​​​ധ​​​സേ​​​നാ മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ അ​​​ൽ ബു​​​ർ​​​ഹാ​​​നും അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​മാ​​​യ ആ​​​ർ​​​എ​​​സ്എ​​​ഫി​​​ന്‍റെ മേ​​​ധാ​​​വി മു​​​ഹ​​​മ്മ​​​ദ് ഹം​​​ദാ​​​ൻ ദ​​​ഗാ​​​ലോ​​​യും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​മാ​​​ണ് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​നു കാ​​​ര​​​ണം

Leave a Reply