KeralaPopular News

ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ പുറത്തുവിടാൻ തീരുമാനിച്ച സംസ്ഥാന നടപടിയെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻസ്വാഗതം ചെയ്തു

കൊച്ചി : കേരളത്തിലെ ക്രൈസ്തവരുടെ വിദ്യാഭ്യാസം, ക്ഷേമം, ഉദ്യോഗം എന്നീ വിഷയങ്ങൾ സംബന്ധിച്ച് പഠനം നടത്തുന്നതിനായി നിയോഗിച്ച ജസ്റ്റിസ്‌ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട്‌ പുറത്തു വിടാൻ തീരുമാനിച്ച സർക്കാർ നടപടിയെ കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ (കെ.എൽ.സി.എ) സംസ്ഥാന മാനേജിങ് കൗൺസിൽ സ്വാഗതം ചെയ്തു. യോഗത്തിൽ കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു.
2023 മെയ്‌ മാസത്തിൽ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്‌ പുറത്തു വിടുന്നതിനു ഇത്രയും നാൾ കാലതാമസം ഉണ്ടായെങ്കിലും ആശ്വാസകരമായ നടപടി ആണെന്ന് സംസ്ഥാന മാനേജിങ് കൗൺസിൽ വിലയിരുത്തി.
ഏറെ നാളുകളായി റിപ്പോർട്ട്‌ റിപ്പോർട്ട്‌ പുറത്തു വിടണമെന്നും നടപ്പിലാക്കണം എന്നും ആവശ്യപ്പെട്ട് കെ.എൽ.സി.എ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. റിപ്പോർട്ട്‌ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരപരിപാടികൾ തുടർന്നും നടത്തുമെന്ന് കെഎൽസിഎ സംസ്ഥാന മാനേജിങ് കൗൺസിൽ അറിയിച്ചു.

അതിന്റെ ഭാഗമായി കേരളത്തിൽ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ കൺവെൻഷനുകൾ നടത്തി വരുകയാണ്. ആദ്യത്തെ നിയോജക മണ്ഡലം കൺവെൻഷൻ 2026 മാർച്ച്‌ ഒന്നിന് വൈപ്പിൻ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കും.
ശുപാർശകൾ നടപ്പിലാക്കി എന്ന് ഒരു ഭാഗത്തു പറയുമ്പോഴും ഏതൊക്കെ ശുപാർശകളാണ് നടപ്പിലാക്കിയതെന്ന് റിപ്പോർട്ട് പുറത്തുവരുമ്പോൾ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു. ഗുണഭോക്താക്കളുമായി കൂടുതൽ കൂടിയാലോചനകൾ ഉണ്ടാകണം എന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രതീഷ് ആന്റണി, വൈസ് പ്രസിഡന്റ്‌മാരായ നൈജു അറക്കൽ, പൈലി ആലുങ്കൽ,
സി ജെ പോൾ, അലക്സ്‌ താളൂപാടത്ത്, എബി കുന്നേപറമ്പിൽ,
പാട്രിക്ക് മൈക്കിൾ സെക്രട്ടറിമാരായ
ഉഷ ലാസർ, ക്രിസ്റ്റോഫർ എസ്, ജോൺ ബാബു, കോൺക്‌ളിൻ ജിമ്മി, ജയൻ കുന്നേൽ,
ഷീബ മാത്യു എന്നിവരും രൂപത പ്രസിഡന്റ്‌മാരായ സുരേഷ് പീറ്റർ,
ബിനു എഡ്വേർഡ്,
റോയി ഡിക്കൂഞ്ഞ, ഗോഡ്സൺ ഡിക്രൂസ്, ജോൺ ജോസഫ്,
അനിൽ കുന്നത്തൂർ, ജോസഫ് സെബാസ്റ്റ്യൻ, സന്തോഷ് കൊടിയനാട്,
ടി എ ഡാൽഫിൻ, ഹെർബർട്ട് ജോസഫ്, അനിൽ ജോസ്, കെസിഎഫ് പ്രസിഡന്റ്‌ അനിൽ ജോൺ എന്നിവർ പ്രസംഗിച്ചു.

Leave a Reply