ഇസ്രയേലിന് മുന്നറിയിപ്പ്; ‘സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി’ – ഖമേനിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ്
ടെഹ്റാൻ: സയണിസ്റ്റുകൾക്ക് വലിയ തെറ്റ് പറ്റി, മരണശേഷം ഖമേനിയുടെ എക്സ് അക്കൗണ്ടിൽ നിന്ന് കുറിപ്പ്. ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പാണ് ഇറാൻറെ പരമോന്നത നേതാവ് അലി ഖമേനിയുടെ മരണശേഷം അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റിലുള്ളത്. ‘സയണിസ്റ്റ് ഭരണകൂടത്തിന് വലിയ തെറ്റ് പറ്റി, ദൈവത്തിന്റെ കൃപയാൽ അതിന്റെ അനന്തരഫലങ്ങൾ ഭരണകൂടത്തെ നിരാശയിലാക്കും’ എന്നാണ് കുറിപ്പ് വിശദമാക്കുന്നത്. മിസൈലുകൾ നിർമ്മിക്കുന്നതും ലക്ഷ്യസ്ഥാനങ്ങളിൽ പതിക്കുന്നതും ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം ഉൾപ്പെടുത്തിയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഫെബ്രുവരി 28ന് അമേരിക്ക- ഇസ്രായേൽ സംയുക്താക്രമണത്തിൽ പരിക്കേറ്റതിനു പിന്നാലെയാണ് ആയത്തുല്ല അലി ഖാംനഈ മരണപ്പെട്ടത്. ഖാംനഈയുടെ വധത്തെത്തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. തെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി.
1989 മുതൽ ഇറാന്റെ അമരത്തുള്ള ഖാംനഈ രണ്ടാമത്തെ പരമോന്നത നേതാവാണ്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന തലവൻ കൂടിയാണ് അദ്ദേഹം.
