KeralaTrending News

കേരളത്തിൽ മികച്ച പോളിങ് 78.3%.

കൊച്ചി : കേരളത്തിൽ പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ മൂന്നര പതിറ്റാണ്ടിനിടെ മികച്ച പോളിങ് 78.3%. മൂന്ന് മുന്നണികളും അതിശക്തമായ പ്രവർത്തനം നടത്തിയതാണ് പോളിങ് 78.3% മായി ഉയരാൻ കാരണം. കേരളത്തിലാകെ 5,000 പോളിങ് ബൂത്തുകൾ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ അധികമായി സജ്ജീകരിച്ചിരുന്നു.

2021 ൽ 75. 75% ആയിരുന്നു പോളിങ്. ഇത്തവണ 2021 ലെക്കാൾ 5 ലക്ഷത്തിലേറെപ്പേർ കൂടുതലായി വോട്ട് രേഖപ്പെട്ടപ്പെടുത്തി. 2.26 ലക്ഷം പേർ വീടുകളിൽ വോട്ടു ചെയ്തു.
1.10 ലക്ഷം പേർ തപാൽ വോട്ടും രേഖപ്പെടുത്തി. ഇതെല്ലാം ചേർത്താണ് 78.3% ആയിട്ടുള്ളത്.


മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ പിണറായി ആർസി അമല എൽപി സ്‌കൂളിലും,
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറവൂർ കേസരി ഗവ ആർട്‌സ് ആൻ്റ് സയൻസ് കോളജിലും കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തി.