കനകധാരായാഗം എപ്രില്‍ 17 മുതല്‍19 വരെ
കൊച്ചി : ശ്രീശങ്കര ജയന്തിയോട് അനുബന്ധിച്ച് ആദിശങ്കരാചാര്യര്‍ രചിച്ച പ്രശസ്തമായ കനകധാരാസ്തവം എന്ന ശ്ലോകം ആധാരമാക്കി, ലോകനന്മയ്ക്കും മനുഷ്യകുലത്തിന്റെ സമ്പത്സമൃദ്ധിക്കുമായി കേരള സ്‌റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 17, 18, 19 തിയതികളില്‍ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ കനകധാരാ യാഗം നടത്തുമെന്ന് യാഗസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യാഗത്തിന്റെ ബ്രോഷര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ദാരിദ്ര്യദുഃഖങ്ങള്‍ നീക്കി മഹാലക്ഷ്മിയുടെ കടാക്ഷം ഭക്തരിലേക്ക് എത്തിക്കുക എന്നതാണ് യാഗത്തിന്റെ പ്രധാന ലക്ഷ്യം. 1238 -)മത് ശ്രീശങ്കര ജയന്തിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 നും 30 നും ഇടയില്‍ പ്രായമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന 1238 കുടുംബംങ്ങള്‍ യാഗത്തിന്റെ ഭാഗമാകും. ഏപ്രില്‍ 17 ന് രാവിലെ ധ്വജ പ്രതിഷ്ഠയോടെ യാഗത്തിന് തുടക്കമാകും. 18 ന് രാവിലെ 6.30 മുതല്‍ യാഗം ആരംഭിക്കും. കേന്ദ്രമന്ത്രിമാര്‍, ചലച്ചിത്രതാരങ്ങള്‍, പൗരപ്രമുഖര്‍ ഉള്‍പ്പെടെയുളളവര്‍ യാഗ വേദിയില്‍ എത്തും.
ഏകദന്ത ഗണപതി ഹോമം, നവഗ്രഹ ഹോമം, സുദര്‍ശന ഹോമം, സ്‌കന്ദഹോമം, ധന്വന്തരി ഹോമം, അഷ്ടസാമ്രാജ്യ മഹാലക്ഷ്മി ഹോമം, ദക്ഷിണാമൂര്‍ത്തി ഹോമം, ത്രിഗുണ സ്വരൂപിണി ഹോമം, ലംബോധര ഗണപതി പൂജ, കുങ്കുമാര്‍ച്ചന ഹോമം, ലക്ഷ്മി ഗണപതി ഹോമം, സംതൃപ്തി, വക്രതുണ്ഡ ഗണപതി ഹോമം, അന്വേന്യ ശാസ്ത്ര ഹോമം, സ്‌പെഷ്യല്‍ നവാക്ഷരിമഹാലക്ഷ്മി പൂജ, നവശക്തി ഹോമം, മഹാപൂര്‍ണ്ണാഹുതി ഹോമം തുടങ്ങിയവ യാഗത്തിന്റെ ഭാഗമായി നടക്കും. മധുര മീനാക്ഷി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശങ്കര സുബ്രമഹ്ണ്യ ശിവാചാര്യയാണ് യാഗത്തിന്റെ മുഖ്യ പുരോഹിതന്‍. തിരുനെല്‍വേലി ശ്രീത്രിപുരാന്ദേശ്വരന്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീമദ് ഭാഗ്യരാജ് ശിവാചാര്യ ഉള്‍പ്പെടെ 29 ലധികം സഹ പുരോഹിതര്‍ യാഗകര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കും.
ഭാഗവത ചൂഢാമണി ഡോ.സുനില്‍ പള്ളിക്കല്‍, ബ്രഹ്മശ്രീ സുകുമാരന്‍ തന്ത്രികള്‍ എന്നിവരാണ് ആചാര്യന്മാര്‍. യാഗാചാര്യന്‍ ഡോ.സുനില്‍ പള്ളിക്കൽ, കേരള സ്‌റ്റേറ്റ് ഹിന്ദു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ടി. പങ്കജാക്ഷന്‍, ജനറല്‍ സെക്രട്ടറി ടി.ആര്‍.ദേവന്‍, ട്രഷറര്‍ രതീഷ് ഹരിഹരന്‍, വൈസ് പ്രസിഡന്റ് കെ.പി.ശിവദാസ്, ശങ്കരവാഹിനി സംസ്ഥാന അധ്യക്ഷ ഡോ. ജയശ്രീ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് മെമ്പര്‍മാരയ ആര്‍. ഗിരീഷ്, കെ.വി.സാബു,
പി.പി .സൂധീര്‍, സിനില്‍കുമാര്‍, ലെയ്‌സണ്‍ ഓഫിസര്‍ സജീന്ദ്രന്‍ മാളിയേക്കല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
