KeralaPolitics

ഇന്ദിര ക്യാന്റീൻ പാവപ്പെട്ടവർക്ക് അനുഗ്രഹമായി മാറണം: രമേശ് ചെന്നിത്തല

കൊച്ചി: കൊച്ചി നഗരസഭ ഇടപ്പള്ളി മേഖല ഓഫിസിൽ ആരംഭിച്ച ഇന്ദിര ക്യാന്റീൻ സന്ദർശിച്ച് പ്രഭാതഭക്ഷണം രുചിച്ച് കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. കൊച്ചി നഗരസഭയുടെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവലാണ് ഇന്ദിര ക്യാന്റീനെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഇത് അനുഗ്രഹമായി മാറണം. ഈ പദ്ധതി വ്യാപിപ്പിക്കണമെന്ന് മേയറോടും ഡെപ്യുട്ടി മേയറോടും അദ്ദേഹം പറഞ്ഞു. നഗരത്തിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കണമെന്ന് ചെന്നിത്തല നിർദേശിച്ചു. പത്ത് രൂപയ്ക്ക് രുചികരമായ 3 ഇഡലിയും സാമ്പാറും ചമ്മന്തിയും നൽകുന്നത് നിസാര കാര്യമല്ലന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിര ക്യാന്റീനിലെത്തിയ രമേശ് ചെന്നിത്തലയെ മേയർ വി കെ മിനിമോൾ, ഡെപ്യുട്ടി മേയർ ദീപക് ജോയ് എന്നിവർ ചേർന്ന് സ്വീകരിച്ചു. ഹൈബി ഈഡൻ എം പി, ജോസഫ് വാഴക്കൻ എന്നിവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു. തൃപ്പൂണിത്തുറ നിയോജകമണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ദീപക് ജോയ്ക്ക് വിജയാശംസകളും നേർന്നാണ് ചെന്നിത്തല മടങ്ങിയത്.

Leave a Reply