Kerala

പ്രിയ നായികമാർക്ക് ഫിസാറ്റിൻറെ ബിഗ് സല്യൂട്ട്

അങ്കമാലി : ഫിസാറ്റ് ബിസിനസ് സ്കൂളിൻറെ നേതൃത്വത്തിൽ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി കോളേജിലെ ശുചിത്വം ഉറപ്പാക്കുന്ന ‘അറിയപ്പെടാതെ പോകുന്ന നായികമാരായ’ ക്ലീനിംഗ് സ്റ്റാഫിനെ ആദരിക്കുന്നതിനായാണ് ബിഗ് സല്യൂട്ട് പരിപാടി സംഘടിപ്പിച്ചത്. കിച്ചൻ ട്രഷേഴ്സ്, കീർത്തി നിർമൽ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത് . തുടർന്ന് അപ്പോളോ ആശുപത്രിയുമായി സഹകരിച്ചു ക്ലീനിങ് സ്റ്റാഫിനെ കൂടാതെ ഫിസാറ്റിലെ കാറ്ററിംഗ് വിഭാഗത്തിൽ ജോലി ചെയുന്ന ജീവനക്കാരുടെ കൂട്ടായ്മയും ആരോഗ്യ പരിപാലന പരിശീലന പരിപാടികളും സംഘടിപ്പിച്ചു. അപ്പോളോ ഇൻഫെക്ഷൻ കണ്ട്രോൾ വിഭാഗം കോ ഓർഡിനേറ്റർ നീതു കുര്യൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ ക്‌ളീനിംങ് സ്റ്റാഫിന് കിച്ചൻ ട്രഷേഴ്സ്, കീർത്തി നിർമൽ, ഫിസാറ്റ് ബിസിനസ് സ്കൂൾ വിദ്യാർത്ഥികൾ എന്നിവരുടെ സംയുക്ത സഹായത്തോടെ തയ്യാറാക്കിയ ഉപഹാര കിറ്റുകൾ ഫിസാറ്റ് ചെയർമാൻ പി.ആർ.ഷിമിത്ത് വിതരണം ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പൽ ഡോ.ജേക്കബ് തോമസ്, ഡീൻ അക്കാദമിക്സ് ഡോ.ഉണ്ണി കാർത്ത, ഫിസാറ്റ് ബിസിനസ് സ്കൂൾ ഡയറക്ടർ ഡോ.എലിസബത്ത് ജോർജ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിനോദ് പി. നായർ, പ്രോഗ്രാം കോ ഓർഡിനേറ്റർ മെറിൻ തോമസ്, ക്ലീനിങ് സൂപ്പർവൈസർ സിനോ പോൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply