ഡി.ആർ.ഐ ഏഴര കോടിയുടെ കഞ്ചാവ് പിടിച്ചു
കൊച്ചി: വിദേശത്തുനിന്നും കടത്തി കൊണ്ടുവന്ന ഏഴര കോടി രൂപയുടെ 76 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനതാവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് പിടികൂടി.
ബാങ്കോക്കിൽ നിന്നും അബുദാബി വഴി കൊച്ചിയിലെത്തിയ മൂന്ന് പേരാണ് കഞ്ചാവ് കടത്താൻ ഉണ്ടായിരുന്നത്.
എരുമേലി സ്വദേശി സാഹിൽ ബഷീർ, ഈരാറ്റുപേട്ട സ്വദേശി അബു സലിം, കാഞ്ഞിരപ്പള്ളി സ്വദേശി അൽഫാന എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡിആർഎ വിമാനത്താവളത്തിലെത്തിയത്. മൂന്നു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
