BusinessFood

ഡബിൾ ഹോഴ്‌സ് ‘ഗോൾഡൻ ഗെറ്റ് എവേ സീസൺ 3’ വിജയികൾ

കൊച്ചി : കേരളത്തിലെ പ്രമുഖ ഭക്ഷ്യോല്പന്ന ബ്രാൻഡായ ഡബിൾ ഹോഴ്‌സ്, തങ്ങളുടെ പ്രധാന ഉപഭോക്തൃ പരിപാടിയായ ‘ഗോൾഡൻ ഗെറ്റ് എവേ സീസൺ 3’-ലെ വിജയികളെ പ്രഖ്യാപിച്ചു.
മുൻ പതിപ്പുകളുടെ വിജയത്തിന് പിന്നാലെ എത്തിയ ഈ മൂന്നാം സീസണിലും രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നും വൻ പങ്കാളിത്തമാണ് ഉണ്ടായതെന്നും, ക്യാമ്പയിനിൽ പങ്കെടുത്ത പതിനായിരക്കണക്കിന് ഉപഭോക്താക്കളിൽ നിന്നാണ് സമ്മാനാർഹരെ തിരഞ്ഞെടുത്തതെന്നും ഡബിൾ ഹോഴ്‌സ് സിഎംഡി വിനോദ് മഞ്ഞില പറഞ്ഞു വിശ്വസ്തരായ ഉപഭോക്താക്കളോടുള്ള നന്ദിസൂചകമായി സംഘടിപ്പിച്ച ഈ ക്യാമ്പയിനിൽ, ആകെ 6 കോടി രൂപ മൂല്യമുള്ള സമ്മാനങ്ങളാണ് വിതരണം ചെയ്തത്. ഓരോ പർച്ചേസിനും ₹100 വരെയുള്ള ഉറപ്പായ ക്യാഷ് ബാക്ക് ഓഫറും പദ്ധതിയുടെ ഭാഗമായിരുന്നു.
ബംപർ സമ്മാനമായ കിയ സോണറ്റ് കാർ, സിംഗപ്പൂരിലേക്കുള്ള വിദേശ യാത്ര എന്നിവയ്ക്ക് പുറമെ എയർ കണ്ടീഷണറുകൾ, മൈക്രോവേവ് ഓവനുകൾ, എയർ ഫ്രയറുകൾ, സ്വർണ്ണ നാണയങ്ങൾ എന്നിങ്ങനെ വിപുലമായ സമ്മാനങ്ങളും ഇതിൽ ഉൾപ്പെടുന്നതായി
വിനോദ് മഞ്ഞില തുടർന്ന് പറഞ്ഞു.


ഗുരുവായൂർ സ്വദേശിനി ലീന വാസുദേവൻ ബംപർ സമ്മാനമായ കിയ സോണറ്റ് കാർ സ്വന്തമാക്കിയപ്പോൾ, കണ്ണൂർ സ്വദേശിനി നിധിഷയ്ക്കാണ് സിംഗപ്പൂർ ട്രിപ്പിനുള്ള അവസരം ലഭിച്ചത്. ഇവർക്കൊപ്പം മറ്റ് നിരവധി വിജയികളും ആകർഷകമായ സമ്മാനങ്ങൾ ഏറ്റുവാങ്ങി. പ്രശസ്ത നടിയും ഡബിൾ ഹോഴ്സ് ബ്രാൻഡ് അംബാസഡറുമായ മംമ്ത മോഹൻദാസ്, അസോസിയേറ്റ് ഡയറക്ടർമാരായ എലിസ വിനോദ് മഞ്ഞില, ആനി വിനോദ് മഞ്ഞില, ആനിയ സന്തോഷ് മഞ്ഞില എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡബിൾ ഹോഴ്‌സ് തിരഞ്ഞെടുക്കുന്ന ഓരോ കുടുംബവും ഞങ്ങൾക്ക് വെറുമൊരു ഉപഭോക്താവല്ല, മറിച്ച് ഞങ്ങൾ അങ്ങേയറ്റം വിലമതിക്കുന്ന ഒരു ബന്ധമാണുള്ളതെന്നും വർഷങ്ങളായി അവർ നൽകുന്ന വിശ്വാസത്തിന്റെയും പിന്തുണയുടെയും ആഘോഷമാണ് ഗോൾഡൻ ഗെറ്റവേ സീസൺ 3 യെന്നും, ഈ ബന്ധം കൂടുതൽ ഉത്തരവാദിത്തത്തോടും ദീർഘവീക്ഷണത്തോടും കൂടി ഞങ്ങൾ തുടർന്നും നിലനിർത്തുമെന്നും ഡബിൾ ഹോഴ്‌സ്
വിനോദ് മഞ്ഞില ചടങ്ങിൽ പറഞ്ഞു. ചടങ്ങിൽ ഡബിൾ ഹോഴ്‌സിൻ്റെ സിഒഒ സന്ദീപ് ബാലകൃഷ്ണൻ, വൈസ് പ്രസിഡൻ്റ് വിനോദ് കുമാർ, ജിഎം മാർക്കറ്റിംഗ് ഹെഡ് ശ്രീനാഥ് വിജയൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply