‘സെറ’യുടെ അത്യാധുനിക ‘സ്റ്റൈൽ സ്റ്റുഡിയോ’ കൊച്ചിയിൽ തുറന്നു
കൊച്ചി: ആധുനിക ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയർ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയർ ലിമിഡിന്റെ അത്യാധുനിക ഡിസ്‌പ്ലേ കേന്ദ്രം ‘സെറ സ്റ്റൈൽ സ്റ്റുഡിയോ’ കൊച്ചി മറൈൻ ഡ്രൈവിൽ പ്രവർത്തനമാരംഭിച്ചു . കമ്പനിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എക്‌സ്‌ക്ലൂസീവ് ഷോറൂം വൈസ് ചെയർമാനും ജോയിന്റ് മാനേജിങ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തൻ ചേർന്നു ഉദ്ഘാടനം നിർവഹിച്ചു . ലക്ഷ്വറി വിഭാഗമായ ‘സെനറ്റർ’, അത്യാധുനിക ഡിസൈനുകളിലുള്ള ‘സെറ ലക്സ്’, സെറയുടെ മറ്റ് ജനപ്രിയ ഉല്പന്നങ്ങൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ഒരുക്കി, കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ സ്റ്റുഡിയോ സംവിധാനം തുറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. സാനിറ്ററിവെയർ, വെൽനസ് ഉല്പന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്.
ആർക്കിടെക്റ്റുകൾ, ഇന്റീരിയർ ഡിസൈനർമാർ, ഉപഭോക്താക്കൾ എന്നിവർക്ക് ആശയങ്ങൾ രൂപപ്പെടുത്താനും അവ യാഥാർത്ഥ്യമാക്കാനും സഹായിക്കുന്ന ഒരിടമായാണ് ‘സെറ സ്റ്റൈൽ സ്റ്റുഡിയോ’ സംവിധാനം ഒരുങ്ങുന്നതെന്ന് ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. മികച്ച ഡിസൈനുകളിലും ഗുണമേന്മയിലുമുള്ള ആധുനിക ബാത്റൂം ഉല്പന്നങ്ങളുടെ അതിവിപുലമായ ശേഖരമാണ് ഷോറൂമിലുള്ളതെന്നും ദീപ്ശിഖ ഖൈത്തൻ പറഞ്ഞു. കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ഇത്തരം എക്‌സ്പീരിയൻസ് സെന്ററുകൾ വിപുലീകരിക്കാനും സെറ ലക്ഷ്യമിടുന്നുണ്ട്.
