ചന്ദ്രനെ വലംവച്ച ആർട്ടിമിസ് യാത്രികർ ഇന്ന് ഭൂമിയിലേക്ക്…
അരനൂറ്റാണ്ടിനിപ്പുറം മനുഷ്യരെയും വഹിച്ച് ചന്ദ്രനെചുറ്റിയ ദൗത്യമെന്ന പെരുമ നേടി ആർട്ടിമിസ്-2 ഭൂമിയിലേക്ക് ഇന്നെത്തും. നാലു യാത്രികർ ഉൾകൊള്ളുന്ന ഓറിയൺ പേടകം യുഎസിലെ കലിഫോർണിയക്ക് സമീപം പസഫിക്ക് സമുദ്രത്തിലേക്കാണ് പതിക്കുന്നത്.
ദൗത്യത്തിൻ്റെ അവസാന ഘട്ടത്തിൽ പേടകത്തിൻ്റെ യാത്രികർ ഇരിക്കുന്ന ക്രൂ കാപ്സൂൾ വേർപെട്ട് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തീഗോളമായി പ്രവേശിക്കും. പേടകത്തിലെ താപകവചം ഈ സമയം യാത്രികർക്ക് സംരക്ഷണമേകും. ഈ സമയം 6 മിനിറ്റ് ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കില്ല. ശേഷം പാരഷൂട്ടുകളുടെ സഹായത്തോടെ പേടകം കടലിലേക്കെത്തും.
അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിന് തൊട്ട് സമുദ്രപതനo വരെ 15 മിനിറ്റ് സമയമാണ് ഇതിന് ആവശ്യമായുള്ളത്. യു എസിൽ നിന്നുള്ള റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റിന കുക്ക്, കാനഡക്കാരൻ ജെറമി ഹാൻസൻ എന്നിവരാണ് ഭൂമിയിലേക്കെത്തുന്നത്. ഏപ്രിൽ 1 ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻ്ററിൽ നിന്നാണ് ഇവരുടെ ചന്ദ്രയാത്ര ആരംഭിച്ചത്.
ഇത്രയും ദിവസത്തിനുള്ളിൽ 11 ലക്ഷം കിലോമീറ്ററാണ് ആർട്ടിമിസ് 2 നാലു യാത്രികരുമായി സഞ്ചാരം നടത്തിയത്.
