NationalSportsTrending News

79 മത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി : 79-)മത് സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം ഫൈനലിൽ ഒരു ഗോളിന് നഷ്ടപ്പെട്ട കിരീടം ഈ വർഷം കേരളത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവുമായാണ് കേരളം ഇറങ്ങുന്നത്. യുവ താരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ടീമിനെയാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്.

അസമിലാണ് ഫൈനൽ റൗണ്ട് മൽസരങ്ങൾ നടക്കുന്നത്. ആറ് ടീമുകൾ ഉള്ള രണ്ട് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർവ്വീസസ്, പഞ്ചാബ്, ഒഡീഷ, റെയിൽവേയ്സ്, മേഘാലയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം.

ജനുവരി 22 മുതൽ ഫെബ്രുവരി 8 വരെയാണ് ആസമിൽ മൽസരങ്ങൾ നടക്കുക. ആദ്യ മൽസരത്തിൽ കേരളം പഞ്ചാബിനെ നേരിടും.
24 ന് നടക്കുന്ന രണ്ടാം മൽസരത്തിൽ റെയിൽവേയ്സ് ആണ് കേരളത്തിൻ്റെ എതിരാളികൾ. മൂന്നാം മൽസരത്തിൽ ഒഡീഷയാണ് എതിരാളി. ജനുവരി 29 ന് മേഘാലയയെ കേരളം നേരിടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരം ജനുവരി 31നാണ്. സർവ്വീസസ് ആണ് എതിരാളികൾ. ഗ്രൂപ്പ് ചാമ്പ്യൻമാരായി കിരീടം ചൂടുകയാണ് ടീമിൻ്റെ ലക്ഷ്യം.

ഇക്കുറി ക്യൂട്ടി ദി ബ്യൂട്ടി സോപ്പാണ് കേരള ടീമിൻ്റെ മുഖ്യ സ്പോൺസർ. ഗുഡ് ബൈ ബിസിനസ് ഗ്രൂപ്പിൻ്റെ പ്രമുഖ ബ്യൂട്ടി സോപ്പ് ബ്രാൻഡാണ് ക്യൂട്ടി.

ക്യൂട്ടി ദി ബ്യൂട്ടി സോപ്പിൻ്റെ ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ഡോ. കെ.പി. ഖാലിദ്, ക്യൂട്ടി ദി ബ്യൂട്ടി സോപ്പിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഇസ്മയിൽ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് നവാസ് മീരാൻ, ഹോണററി പ്രസിഡൻ്റ് ടോം ജോസ്, ട്രഷറർ റെജിനോൾഡ് വർഗീസ്, ജനറൽ സെക്രട്ടറി
ഷാജി സി കുര്യൻ, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ പ്രസംഗിച്ചു.