‘തുടരും’ ഐഎഫ്എഫ്ഐയിലേക്ക്; അവിശ്വസനീയമായ അംഗീകാരമെന്ന് മോഹന്‍ലാല്‍
മോഹൻലാൽ – തരുൺ മൂർത്തി ചിത്രം തുടരും 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേയക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കാണ് ചിത്രത്തിന്റെ എൻട്രി. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.
തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് മോഹന്‍ലാല്‍ കുറിച്ചു.
മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്ഹാന് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്.
കെ.ആര്. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 30 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 235 കോടിയോളമാണ് വാരിക്കൂട്ടിയത്.
