NationalPopular NewsTrending News

യുവജനങ്ങൾക്ക് അന്താരാഷ്ട്ര കത്ത് എഴുത്ത് മത്സരവുമായി തപാൽ വകുപ്പ്

യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ അന്താരാഷ്ട്ര കത്ത് എഴുത്ത് മത്സരത്തിന്റെ ഭാ​ഗമായി തപാൽ വകുപ്പ് സർക്കിൾ, ദേശീയ തലത്തിൽ മത്സരം സംഘടിപ്പിക്കുന്നു. 9 മുതൽ 15 വയസ്സ് വരെ പ്രായമുള്ളവർക്കായി സം​ഘടിപ്പിക്കുന്ന മത്സരത്തിന്റെ വിഷയം “ഒരു ഡിജിറ്റൽ ലോകത്ത് മനുഷ്യബന്ധം എന്തുകൊണ്ട് പ്രധാനമാണെന്ന് ഒരു സുഹൃത്തിന് ഒരു കത്ത് എഴുതുക” എന്നതാണ്. 800 വാക്കുകളിൽ കവിയാത്ത രചന ഇംഗ്ലീഷിലോ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റേതെങ്കിലും ഭാഷയിലോ അവതരിപ്പിക്കാം.
ദേശീയ തലത്തിലും സർക്കിൾ തലത്തിലും മികച്ച മൂന്ന് വിജയികൾക്ക് ക്യാഷ്പ്രൈസും സർട്ടിഫിക്കറ്റും നൽകും. ദേശീയ തലത്തിൽ ഒന്നാം സമ്മാനം 50,000 രൂപയും രണ്ടാം സമ്മാനം 25,000 രൂപയും, മൂന്നാം സമ്മാനം 10000 രൂപയുമാണ്. സർക്കിൾ തലത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും 10,000 രൂപ രണ്ടും 5,000/- രൂപ മൂന്നും സ്ഥാനക്കാർക്ക് ലഭിക്കും

ദേശീയ തലത്തിലെ ഏറ്റവും മികച്ച എൻട്രി അന്താരാഷ്ട്ര തല മത്സരത്തിനുള്ള ഔദ്യോഗിക ഇന്ത്യൻ എൻട്രിയായി യോഗ്യത നേടും. അവാർഡ് നേടിയ എൻട്രികളെ യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ തിരഞ്ഞെടുക്കും. മികച്ച വിജയികൾക്ക് ഒന്നാം സമ്മാനത്തിന് സ്വർണ്ണം, രണ്ടാം സമ്മാനത്തിന് വെള്ളി, മൂന്നാം സമ്മാനത്തിന് വെങ്കലവും ലഭിക്കും. സ്വർണ്ണ മെഡൽ ജേതാവിന് സ്വിറ്റ്സർലൻഡിലെ ബേണിലുള്ള UPU ആസ്ഥാനത്തേക്ക് ഒരു യാത്രയോ UPU യുടെ വിവേചനാധികാരത്തിൽ തീരുമാനിക്കുന്ന ഒരു ബദൽ സമ്മാനമോ വാഗ്ദാനം ചെയ്യും. പ്രത്യേക പരാമർശം ലഭിക്കുന്ന എഴുത്തുകാർക്ക് സർട്ടിഫിക്കറ്റും UPU തീരുമാനിക്കുന്ന മറ്റ് സമ്മാനങ്ങളും ലഭിക്കും.

2026 ഫെബ്രുവരി 21 (ശനിയാഴ്ച) രാവിലെ 10 മുതൽ 11 വരെ തപാൽ ഡിവിഷനുകളുടെ തിരഞ്ഞെടുത്ത സ്കൂളുകളിൽ/ ആസ്ഥാനങ്ങളിൽ മത്സരം നടക്കും. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ നിശ്ചിത പ്രൊഫോർമയിൽ (ഇംഗ്ലീഷും ഹിന്ദിയും) ദ്വിഭാഷാ രൂപത്തിൽ നേരിട്ട് സ്കൂൾ പ്രിൻസിപ്പൽ/ സീനിയർ സൂപ്രണ്ട്/ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് എന്നിവർക്ക് അപേക്ഷ സമർപ്പിക്കണം. പ്രായം തെളിയിക്കുന്ന രേഖയുടെ ഒരു ഫോട്ടോകോപ്പിയും 3 പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകളും സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് തപാൽ വകുപ്പിന്റെ വെബ്സൈറ്റ്

Leave a Reply