Business

ജോട്ടൂൺ ഇന്ത്യ ‘ജോട്ടാഷീൽഡ് എറ്റേണ’ പുറത്തിറക്കി

കൊച്ചി:അത്യാധുനികമായ ‘സെൽഫ് ക്ലീനിംഗ്’ സാങ്കേതികവിദ്യയുമായി പ്രീമിയം എക്സ്റ്റീരിയർ പെയിന്റ് രംഗത്തെ പുതിയ വിസ്മയം ‘ജോട്ടാഷീൽഡ് എറ്റേണ’ ജോട്ടൂൺ പെയിന്റ്സ് ഇന്ത്യ വിപണിയിലിറക്കി. ഇന്ത്യയിലെ കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ തക്കവിധം പ്രാദേശിക ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ഈ പെയിന്റ്, ചുവരുകളിൽ പൊടിപടലങ്ങൾ പിടിക്കുന്നത് തടയുകയും മഴവെള്ളത്തിൽ അഴുക്കുകൾ സ്വയം കഴുകിക്കളയുകയും ചെയ്യുന്നു. 12 വർഷത്തെ പെർഫോമൻസ് വാറന്റിയും 21 അന്താരാഷ്ട്ര ഗുണനിലവാര സർട്ടിഫിക്കറ്റുകളുമുള്ള ഈ ഉല്പന്നം 500-ലധികം നിറങ്ങളിൽ ലഭ്യമാണ്. “ജോട്ടൂൺ ഇന്ത്യയുടെ ആഗോള വൈദഗ്ധ്യവും പ്രാദേശികമായ അറിവുകളും സമന്വയിപ്പിച്ച് ദീർഘകാലം നിലനിൽക്കുന്ന ഒരു പെയിന്റാണ് ഇതിലൂടെ വികസിപ്പിച്ചിരിക്കുന്നത്.
ഇത് ഉപഭോക്താക്കൾക്ക് വർഷങ്ങളോളം നിറം മങ്ങാത്ത, അഴുക്കിനെ പ്രതിരോധിക്കുന്ന ചുവരുകൾ ഉറപ്പുനൽകുന്നു,” എന്ന് ജോട്ടൂൺ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ശശികുമാർ വേണുഗോപാൽ പറഞ്ഞു.