ഭീകര വില്ലനായി പൃഥ്വിരാജ്; രാജമൗലി ചിത്രത്തിലെ ക്യാരക്ടർ ലുക്ക്
മഹേഷ് ബാബു- എസ്.എസ്. രാജമൗലി ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ്ലുക്ക് പുറത്ത്. കുംഭ എന്ന നെഗറ്റിവ് കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തിലെത്തുന്നു.
ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയെ പോസ്റ്ററിൽ കാണാം. പൃഥ്വിയുടെ കഥാപാത്രമായ കുംഭ ഭ്രാന്തനായ ശാസ്ത്രഞ്ജനാണെന്നും റിപ്പോർട്ട് ഉണ്ട്.
‘കുംഭയെ അവതരിപ്പിക്കുന്നു… ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു, നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്ര കളി ആരംഭിച്ചു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി.’ഫസ്റ്റ്ലുക്ക് പങ്കുവച്ച് പൃഥ്വി കുറിച്ചു.
